Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast In Churches

Thrissur

ദേവാലയങ്ങളിൽ തിരുനാൾ

നെ​ല്ലാ​യി സെ​ന്‍റ്് മേ​രീ​സ്

നെ​ല്ലാ​യി: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി ന്‍റെ ഊ​ട്ടു​തി​രു​നാ​ള്‍ ഇ​ന്നും നാ​ളെയു​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഇ​ന്നു വൈ​കു​ന്നേ​രം 5.30 ന് ​ഫാ. സി​ന്‍റോ ന​ങ്ങി​ണി, ഫാ. ​അ​ല​ന്‍ തെ​ക്കും​പു​റം എ​ന്നി​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പ്ര​സു​ദേ​ന്തി​വാ​ഴ്ച, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, രൂ​പം​എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ല്‍.

തി​രു​നാ​ള്‍ദി​ന​മാ​യ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​ഫാ. സി​ബു ക​ള്ളാ​പ​റ​മ്പി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പാ​ട്ടു​കു​ര്‍​ബാ​ന. ഫാ. ​ഡെ​ല്‍​ബി തെ​ക്കും​പു​റം സ​ഹ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, ഊ​ട്ടു​നേ​ര്‍​ച്ച എ​ന്നി​വ ഉ​ണ്ടാ​കും.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​രി ഫാ.​ന തോ​മ​സ് എ​ള​ങ്കു​ന്ന​പ്പു​ഴ, കൈ​ക്കാ​ര​ന്‍​മാ​രാ​യ ജോ​ര്‍​ജ് പൊ​ന്മ​നി​ശേ​രി, ആ​ന്‍റു മ​ഞ്ഞ​ളി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ഷി തെ​ക്കും​പു​റം, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ സീ​ക്കോ മ​ഞ്ഞ​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​രു​വ​ന്നൂ​ര്‍ സെ​ന്‍റ്് മേ​രീ​സ്

ക​രു​വ​ന്നൂ​ര്‍: സെ​ന്‍റ്് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ഡേ​വി​സ് ക​ല്ലി​ങ്ങ​ല്‍ കൊ​ടി​യേ​റ്റു​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. മേ​യ് ര​ണ്ടി​ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ല്‍, വൈ​കീ​ട്ട്് 4.30ന് ​പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ വ​ള എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും.

തി​രു​നാ​ള്‍ദി​ന​മാ​യ മൂ​ന്നി​ന് രാ​വി​ലെ 6.15ന് ​നേ​ര്‍​ച്ചപ്പാ​യ​സം വെ​ഞ്ച​രി​പ്പ്, 6.30 ന് ​ദി​വ്യ​ബ​ലി, 10ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. മേ​യ് 10ന് ​എ​ട്ടാ​മി​ട​ത്തി​ല്‍ രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി, 9.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. തു​ട​ര്‍​ന്ന് ഊ​ട്ടു​നേ​ര്‍​ച്ച.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ഡേ​വി​സ് ക​ല്ലി​ങ്ങ​ല്‍, കൈ​ക്കാ​ര ന്മാ​രാ​യ സി​ജോ ആ​ന്‍റ​ണി, ലൂ​വി​സ് ത​ര​ക​ന്‍, ജി​നീ​ഷ് പ​ല്ലാ​ശേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ക​ന​ക​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ്

കൊ​ട​ക​ര: ക​ന​ക​മ​ല സെ​ന്‍റ്് ആ​ന്‍റ​ണീ​സ് തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു.

ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ ന, ​നോ​വേ​ന എ​ന്നി​വ​യ്ക്കു ഫാ. ​അ​രു​ണ്‍ ഭ​ര​ണി​കു​ള​ങ്ങ​ര കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ചഭ​ക്ഷ​ണം, മാ​ജി​ക് ഷോ ​എ​ന്നി​വ​യും ഉ​ണ്ടാ​യി.

സ​ഹ​വി​കാ​രി ഫാ. ​ടോം പു​ള്ളോ​ലി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് വെ​ട്ടു​മ​ണി ക്ക​ല്‍, പൗ​ലോ​സ് ഗോ​പു​രം, ജോ​സ് ക​റു​കു​റ്റി, ജോ​ജു ചു​ള്ളി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വ​ര്‍​ഗീ​സ് ക​ള്ളി​യ​ത്തു​പ​റ​മ്പി​ല്‍, പി​ആ​ര്‍​ഒ ഷോ​ജ​ന്‍ ഡി ​വി​ത​യ​ത്തി​ല്‍, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ്് ബി​ജു കു​യി​ലാ​ട​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

ദേവാലയങ്ങളിൽ തിരുനാൾ

മാ​ട​ക്ക​ത്ത​റ
സെ​ന്‍റ് ജോ​സ​ഫ്സ്

മാ​ട​ക്ക​ത്ത​റ: സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫാ. ​അ​ജി​ത്ത് ചി​റ്റി​ല​പ്പി​ള്ളി കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ച്ചു.

കൈ​ക്കാ​ര​ന്മാ​രാ​യ ബൈ​ജു ചി​റ്റി​ല​പ്പി​ള്ളി, ഫ്രാ​ൻ​സി​സ് മേ​നാ​ച്ചേ​രി, ബേ​സി​ൽ ചു​ങ്ക​ത്ത്, തി​രു​നാ​ൾ ക​ൺ​വീ​ന​ർ വി​ജോ വ​ണ്ട​നാം​ത​ട​ത്തി​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ റോ​ബി ത​ളി​യ​ത്ത്, ജോ​ൺ​സ​ൺ വെ​മ്പി​ൽ മു​ള്ള​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 15 നാ​ണ് ഊ​ട്ടു​തി​രു​നാ​ൾ.

​പതി​യാ​രം
സെ​ന്‍റ് ജോ​സ​ഫ്സ്

എ​രു​മ​പ്പെ​ട്ടി: പ​തി​യാ​രം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. 19 നാ​ണ് തി​രു​നാ​ൾ. കൊ​ടി​യേ​റ്റി​നു ഫാ. ​ജ​സ്റ്റി​ൻ ത​ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​യ് ചി​റ്റി​ല​പ്പി​ള്ളി സ​ഹ​കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്നു​ള്ള ന​വ​നാ​ൾ ദി​ന​ങ്ങ​ളി​ൽ വൈ​കീ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, പി​താ പാ​ത, കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സം​ഘ​ട​ന ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​ഴ്ച​സ​മ​ർ​പ്പ​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ൾ ദി​വ​സ​മാ​യ 19 ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഊ​ട്ട് ആ​ശീ​ർ​വാ​ദം, തു​ട​ർ​ന്ന് 10 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഫി​ജോ ആ​ല​പ്പാ​ട​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ഷോ​ജോ മ​ഞ്ഞാ​ടി​ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് കൈ​ക്കാ​ര​ന്മാ​രാ​യ ആ​ളൂ​ർ വ​ർ​ഗീ​സ് ബാ​ബു, മു​രി​ങ്ങ​ത്തേ​രി ലാ​സ​ർ സ​ണ്ണി, മു​രി​ങ്ങ​ത്തേ​രി ലാ​സ​ർ ലി​യോ​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ന്തി​ക്കാ​ട് ഫ്രാ​ൻ​സി​സ് വി​ൽ​സ​ൺ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ ആ​ളൂ​ർ ഔ​സേ​ഫ് ലേ​വി, ചി​റ​യ​ത്ത് ആ​ൻ​സ​ൺ സ​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

District News

ദേവാലയങ്ങളിൽ തിരുനാൾ

മാ​ള സെ​ന്‍റ്്് സ്റ്റ​നി​സ്ലാ​വോ​സ് ഫൊ​റോ​ന

മാ​ള: സെ​ന്‍റ്്് സ്റ്റ​നി​സ്ലാ​വോ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​മ്പ് തി​രു​നാ​ളി​നും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ളി​നും കൊ​ടി​ക​യ​റി. ഇ​ന്ന​ലെ ന​ട​ന്ന കൊ​ടി​ക​യ​റ്റ​ത്തി​നും ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, സ​ന്ദേ​ശം എ​ന്നി​വ​ക്കും ഫാ. ​തോ​മ​സ് കൂ​ട്ടാ​ല കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് നാ​ട​കം ന​ട​ന്നു.

ഇ​ന്ന് വൈ​കീ​ട്ട് ആ​റി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഡി​ജോ പ​യ്യ​പ്പി​ള്ളി സി​എം​ഐ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് കോ​മ​ഡി, മാ​ജി​ക് ഷോ. ​നാ​ളെ വൈ​കി​ട്ട് ആ​റി​ന് 2027 ലെ ​തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പ​ള്ളി​യി​ൽ സ്വീ​ക​ര​ണം ന​ല്കും. തു​ട​ർ​ന്ന് വാ​ഴ്ച, ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, അ​നു​മോ​ദ​ന​യോ​ഗം, ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ സ്വി​ച്ച്ഓ​ൺ ക​ർ​മം എ​ന്നി​വ ന​ട​ക്കും.

24 ന് ​രാ​വി​ലെ എ​ട്ടി​ന് വീ​ടു​ക​ളി​ലേ​ക്കു​ള്ള അ​മ്പ് എ​ഴു​ന്നു​ള്ളി​പ്പ് ആ​രം​ഭി​ക്കും. രാ​ത്രി 9.30 ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് വ​ർ​ണ മ​ഴ. തി​രു​നാ​ൾ ദി​ന​മാ​യ 25 ന് ​രാ​വി​ലെ ആ​റ് , 7.30, വൈ​കീ​ട്ട് 3.30 സ​മ​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി. 10 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ആ​ന്‍റോ ചു​ങ്ക​ത്ത് സ​ന്ദേ​ശം ന​ല്കും. വൈ​കീ​ട്ട് 4.30 ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. രാ​ത്രി 7.30ന് ​ക​ലാ​സ​ന്ധ്യ.

26 ന് ​ടൗ​ൺ അ​മ്പ്. രാ​വി​ലെ 10 ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ക്കും. രാ​ത്രി ഏ​ഴി​ന് കോ​ട്ട​മു​റി, ഗം​ഗ തി​യ​റ്റ​ർ പ​രി​സ​ര​ത്തു​നി​ന്നും അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച് 10 ന് ​പ​ള്ളി​യി​ൽ സ​മാ​പി​ക്കും. 27ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം തി​രു​നാ​ൾ കൊ​ടി​യി​റ​ക്കം ന​ട​ത്ത​പ്പെ​ടും.

തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​റേ​മ​ൻ, സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​ജെ​ർ​ലി​റ്റ് കാ​ക്ക​നാ​ട​ൻ, ഫാ. ​മോ​ബി​ൻ അ​റ​ക്ക​ൽ, തി​രു​നാ​ൾ പ്ര​സു​ദേ​ന്തി ജോ​സ് പ​യ്യ​പ്പി​ള്ളി, കൈ​ക്കാ​ര​ൻ​മാ​രാ​യ സ്റ്റാ​നി ക​ള​പ​റ​മ്പ​ത്ത്, തോ​മ​സ് ആ​ല​പ്പാ​ട്ട്, തോ​മ​സ് പ​ഴ​യാ​റ്റി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന

കൊ​ര​ട്ടി: സെ​ന്‍റ്് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ കാ​ണി​ക്ക​മാ​താ​വി​ന്‍റെ കാെ​മ്പ്രി​യ തി​രു​നാ​ളി​നും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നും കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​ന് ഫാ. ​അ​ഖി​ൽ ചി​റ​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് തി​രു​നാ​ളി​നു കൊ​ടി​യേ​റ്റി. ഇ​ന്നും നാ​ളെ​യും രാ​വി​ലെ 5.30നും ​ഏ​ഴി​നും വൈ​കീ​ട്ട് അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന.

24ന് ​രാ​വി​ലെ 5.30നും 10.30 ​നും ഉ​ച്ച​തി​രി​ഞ്ഞ് 4.45നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 6.45ന് ​ഫാ. ജി​ബി​ൻ എ​ട​ത്തി​പ്പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന. പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണ​ത്തെ തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 8.30ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ പ​ള്ളി​യി​ലെ​ത്തും. 25ന് ​രാ​വി​ലെ 5.30നും ​ഏ​ഴി​നും ഒ​മ്പ​തി​നും 10.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​ഫാ. ആ​ന്‍റ​ണി പ​ള്ളി​പ്പാ​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​ഘോ ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണം. വെെ​കീ​ട്ട് ഏ​ഴി​ന് കാൊ ​ച്ചി​ൻ സ്റ്റാ​ർ മീ​ഡി​യാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് മെ​ഗാ ഈ​വ​ന്‍റ്.

ക​ല്ലൂ​ർ സെ​ന്‍റ്
സെ​ബാ​സ്റ്റ്യ​ൻ​സ്

കാ​ടു​കു​റ്റി: ക​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. വെെ​കീ​ട്ട് 5.15 ന് ​ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ്, കൊ​ടി​യേ​റ്റ്, പ്ര​സു​ദേ​ന്തി​വാ​ഴ്ച, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ആ​രാ​ധ​ന എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് അ​പ്പ​സ്താോ​ലി​ക് വി​സി​റ്റ​ർ മോ​ൺ. ജോ​ളി വ​ട​ക്ക​ൻ കാ​ർ​മി​ക​നാ​കും.

24ന് ​രാ​വി​ലെ ഏ​ഴി​ന് ഫാ. ​ജെ​സ്റ്റി​ൻ വാ​ഴ​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 10.30ന് ​അ​മ്പ് സ​മാ​പ​നം.

തി​രു​നാ​ൾ ദി​ന​മാ​യ 25ന് ​രാ​വി​ലെ പ​ത്തി​ന് ഫാ. ​ആ​ന്‍റോ പാ​ണാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.

ഉ​ച്ച​തി​രി​ത്ത് 3.30ന് ​ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം. രാ​ത്രി 7.30ന് ​കൊ​ച്ചി​ൻ കൈ​ര​ളി അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വെ​ള്ളി​ക്കു​ള​ങ്ങ​ര
ഹോ​ളി​ഫാ​മി​ലി

വെ​ള്ളി​ക്കു​ള​ങ്ങ​ര: തി​രു​ക്കു​ടും​ബ​ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജോ​ജി ക​ല്ലി​ങ്ങ​ല്‍ കൊ​ടി​ക​യ​റ്റം നി​ര്‍​വ​ഹി​ച്ചു. 24, 25 തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ളാ​ഘോ​ഷം.

ഇ​ന്ന് തി​രു​നാ​ള്‍ വി​ളം​ബ​ര ജാ​ഥ ന​ട​ക്കും. നാ​ളെ ന​ട​ക്കു​ന്ന പ്ര​സു​ദേ​ന്തി​വാ​ഴ്ച​യ്ക്ക് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച്ഓ​ണ്‍ പി. ​വാ​ഹി​ദ് നി​ര്‍​വ​ഹി​ക്കും.

24ന് ​ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് അ​മ്പെ​ഴു​ന്ന​ള്ളി​പ്പ്, 25ന് ​രാ​വി​ലെ 10ന് ​റ​വ.​ഡോ.​ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, റ​വ.​ഡോ. ബാ​ബു പാ​ണാ​ട്ടു​പ​റ​മ്പി​ലി​ന്‍റെ സ​ന്ദേ​ശം, ഉ​ച്ച​ക​ഴി​ഞ്ഞ് പ്ര​ദ​ക്ഷി​ണം, തി​ങ്ക​ളാ​ഴ്ച വൈ ​കീ​ട്ട് ഏ​ഴി​ന് നാ​ട​കം സൈ​റ​ണ്‍ എ​ന്നി​വ​യു​ണ്ടാ​കും. തി​രു​നാ​ളി​ല്‍​നി​ന്നു​ള്ള നീ​ക്കി​യി രി​പ്പ് ഇ​ട​വ​ക​യി​ലെ ഭ​വ​ന​നി​ര്‍​മാ​ണ​പ​ദ്ധ​തി​ക്ക്
ഉ​പ​യോ​ഗി​ക്കും.

District News

ദേവാലയങ്ങളിൽ തിരുനാൾ

ത​ലോ​ർ ഉ​ണ്ണി​മി​ശിഹാ

ത​ലോ​ർ: ഉ​ണ്ണി​മി​ശി​ഹാ നവദേ​വാ​ല​യ​ത്തി​ന്‍റെ ആ​ദ്യതി​രു​നാൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി. ഇ​ന്ന​ലെ നടന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടുകു​ർ​ബാ​നയ്്ക്ക് ഫാ. ജോ​ബ് വ​ട​ക്ക​ൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. റി​ജോ പ​ഴ​യാ​റ്റി​ൽ തി​രു​നാൾ സ​ന്ദേ​ശം ന​ൽ​കി. വൈ​കീട്ട് നാലിന് ഫാ. ഷി​ജോ മാ​പ്രാ​ണ​ത്തു​കാ​ര​ൻ വി​ശു​ദ്ധ​ കു​ർബാ​നയർപ്പിച്ചു. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷിണ​ വും ന​ട​ന്നു. പ്ര​ദി​ക്ഷി​ണശേ​ഷം ഫാ​ൻ​സി വെ​ടി​ക്കെ​ട്ടും സം​ഗീ​ത നി​ശ​യും ഉ​ണ്ടാ​യി​രു​ന്നു.

ഇന്നു രാ​വി​ലെ ഏഴിനു മ​രി​ച്ച​വ​ർ​ക്കാ​യു​ള്ള വിശുദ്ധ കു​ർ​ബാ​ന​യും സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സും ഉ​ണ്ടാ​യി​രി​ക്കും. വൈ​കി​ട്ട് മെ​ഗാ​ഷോ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പേ​രാ​മം​ഗ​ലം സെ​ന്‍റ്് മേ​രീ​സ്

പേ​രാ​മം​ഗ​ലം: സെ​ന്‍റ്് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ വി​ജ​യ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ഡൊ​മി​നി​ക് ത​ല​ക്കോ​ട​ൻ കൊ​ടി​യേ​റ്റി. വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ കു​ണ്ടു​കു​ളം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ.​എ​ൽ. വ​ർ​ഗീ​സ്, കൈ​ക്കാ​ര​ന്മാ​രാ​യ ജെ​റി തോ​മ​സ്, കെ.​കെ. തോ​മ​സ്, സി.​എ. ഫ്രാ​ൻ​സി​സ്, പി.​ഡി. പൊ​റി​ഞ്ചു തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു ന്നു.

19, 20, 21 ​തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ. 18 ന് ​വൈ​കീ​ട്ട് ഏ​ഴി​ന് ദേ​വാ​ല​യ ദീ​പാ​ല​ങ്കാ​ര സ്വി​ച്ച്ഓ​ൺ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ദീ​പാ​ല​ങ്കാ​ര പ​ന്ത​ൽ സ്വി​ച്ച്ഓ​ൺ തൃ​ശൂ​ർ അ​സി. പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ.​ജി. സു​രേ​ഷ് നി​ർ​വ​ഹി​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​നാ​ൾ ചെ​ല​വി​ന്‍റെ 10 ശ​ത​മാ​നം ഇ​ട​വ​ക അ​തി​ർ​ത്തി​യി​ലു​ള്ള രോ​ഗി​ക​ളാ​യ നാ​നാ​ജാ​തി മ​ത​സ്ഥ​ർ​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​കും.

പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ്

പ​ഴു​വി​ൽ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യേ​റി. പ​ഴു​വി​ൽ ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ തി​രു​നാ​ൾ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. തി​രു​നാ​ൾ സ​പ്ലി​മെ​ന്‍റ്് പ്ര​കാ​ശ​ന​വും ന​ട​ത്തി.

16, 17, 18 തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ. 16 ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ദീ​പാ​ല​ങ്ക​രം സ്വി​ച്ച് ഓ​ൺ. 17 ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പ്ര​സു​ദേ​ന്തി​വാ​ഴ്ച, കൂ​ട് തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​ക​ൾ, രാ​ത്രി 10 ന് ​വി​വി​ധ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്നു​ള്ള അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് സ​മാ​പ​നം.

തി​രു​നാ​ൾ​ദി​ന​മാ​യ  18 ന് ​രാ​വി​ലെ ആ​റി​നും 8.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, വൈ​കീ​ട്ട് നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

25 ന് ​എ​ട്ടാ​മി​ടം. ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​വി​ൻ​സെ​ന്‍റ്് ചെ​റു​വ​ത്തൂ​ർ, അ​സി. വി​കാ​രി ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, ട്ര​സ്റ്റി​മാ​രാ​യ മാ​ത്യു ഇ​രി​മ്പ​ൻ, സു​നി​ൽ കു​റ്റി​ക്കാ​ട​ൻ, ജെ​യിം​സ് ത​ട്ടി​ൽ, ആ​ന്‍റോ ചാ​ലി​ശേ​രി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബാ​ബു ജോ​ർ​ജ് വ​ട​ക്ക​ൻ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ആ​ൽ​ഫ്ര​ഡ് ബേ​ബി​ച്ച​ൻ, വി​വി​ധ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

അ​ന്തി​ക്കാ​ട്
സെ​ന്‍റ്് ആ​ന്‍റ​ണീ​സ്

അ​ന്തി​ക്കാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ കി​ട​ങ്ങ​ൻ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​ഡി. ആ​ന്‍റോ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ നെ​ൽ​സ​ൺ ചി​റ​യ​ത്ത്, ന​ട​ത്തു​കൈ​ക്കാ​ര​ൻ ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 17,18 ,19 തി​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ.

പ​ഴ​യ​ന്നൂ​ർ
സെ​ന്‍റ് ഡോ​മി​നി​ക്

പ​ഴ​യ​ന്നൂ​ർ: സെ​ന്‍റ് ഡോ​മി​നി​ക് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഡോ​മി​നി​ക്കി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഭ​ക്തി​യാ​ദ​ര​പൂ​ർ​വം ആ​ഘോ ​ഷി​ച്ചു.

രാ​വി​ലെ 10 നു​ള്ള ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഇ​ലോ​യി ചി​റ​മ്മ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്യം വ​ഹി​ച്ചു. ഫാ. ​എ​ഡ്വി​ൻ അ​പ്പ​ക്കോ​ട്ട് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. നാ​ലി​നു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജ​സ്റ്റി​ൻ പൂ​ഴി​ക്കു​ന്നേ​ൽ ക​ർ​മി​ക​ത്യം വ​ഹി​ച്ചു. തു​ട​ർ​ന്ന് പ്ര​ദ​ഷി​ണം ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന ഇ​ട​വ​ക ദി​നാ​ഘോ​ഷ പൊ​തു​സ​മ്മേ​ള​നം ഫാ. ​ലി​ൻ​സ​ൺ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക​യി​ൽ​നി​ന്നു​ള്ള ന​വ​വൈ​ദി​ക​ൻ ഫാ. ​എ​ഡ്വി​ൻ അ​പ്പ​ക്കോ​ട്ടി​നെ ഇ​ട​വ​ക ആ​ദ​രി​ക്കു​ക​യും ഉ​പ​ഹാ​രം ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്യ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു

ഇ​ട​വ​ക വി​കാ​രി ഫാ. ​ബാ​സ്റ്റി​ൻ ആ​ല​പ്പാ​ട്ട്, കൈ​ക്കാ​ര​ന്മാ​രാ​യ ബോ​ബി​ച്ച​ൻ അ​തി​ര​കു​ള​ങ്ങ​ര, ജി​ജോ കു​ന്ന​ക്കാ​ട്ട്, ടോം ​ജോ​സ് മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ, ജ​ന​റ​ൽ ക​ൺ​വി​നെ​ർ ജോ​ർ​ജ് ത​ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ച്ചാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ്

വ​ട​ക്കാ​ഞ്ചേ​രി: മ​ച്ചാ​ട് സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു.

ഇ​ന്ന​ലെ 10 ന് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​പോ​ൾ തേ​ക്കാ​ന​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യി. പെ​രി​ങ്ങ​ണ്ടൂ​ർ പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൻ അ​ന്തി​ക്കാ​ട്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. ഫാ. ​പോ​ൾ ആ​ല​പ്പാ​ട്ട് സ​ഹ​കാ​ർ​മ്മി​ക​നാ​യി. വൈ​കീ​ട്ട് നാ​ലി​നു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി​വാ​ഴ്ച, 15 വ​യ​സി​നു​താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ യൂ​ണി​ഫോം ന​ൽ​ക​ൽ, ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, വ​ർ​ണ​മ​ഴ എ​ന്നി​വ ന​ട​ന്നു.

ഇ​ന്നു രാ​വി​ലെ 6.15ന് ​ഇ​ട​വ​ക​യി​ൽ​നി​ന്നും മ​രി​ച്ചു​പോ​യ​വ​ർ​ക്കു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. രാ​ത്രി 6. 30 ന് ​കൊ​ച്ചി​ൻ ക്ലാ​സി​ക് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​കും.
ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി ഫാ. ​ജോ​ജോ എ​ട​ത്തി​രു​ത്തി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ നി​ക്സ​ൺ ആ​ല​പ്പാ​ട്ട്, കൈ​ക്കാ​ര​ൻ രാ​ജ​ൻ കാ​ട്ടു​കു​ടി​യി​ൽ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ജോ​ജോ തേ​ക്കാ​ന​ത്ത്, പി.​പി. ഡേ​വി​സ്, തോ​മ​സ്പു​ത്തൂ​ർ, ജോ​ജു എ​ലു​വ​ത്തി​ങ്ക​ൽ, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, വ​ർ​ഗീ​സ് കൂ​ട​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഏ​ങ്ങ​ണ്ടി​യൂ​ർ
സെ​ന്‍റ് തോ​മ​സ്

വാ​ടാ​ന​പ്പ​ിള്ളി: ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്‌​ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജു വ​ട​ക്കേ​ത്ത​ല സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. 19, 20 തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.

കു​ന്നം​കു​ളം
സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്

കു​ന്നം​കു​ളം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​യി​ൽ 279-ാം തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ പ്ര​സി​ദേ​ന്തി വാ​ഴ്ച​യ്ക്കും ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കും ഫാ. ​ജി​ജോ കൊ​ട്ട​ക്കാ​വി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​ജോ​സ​ഫ് ബ്ര​ഹ്മ​കു​ളം തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ജി​ജോ മാ​ളി​യേ​ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. വൈ​കീ​ട്ട് നാ​ലി​നു ന​ട​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജി​മ്മി പൊ​ന്ന​ത് കാ​ർ​മി​ക​നാ​യി.

തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും വ​ർ​ണ്ണ​മ​ഴ​യും ബാ​ന്‍റ് വാ​ദ്യ​മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ഇ​ട​വ​ക​യി​ൽ​നി​ന്നും മ​രി​ച്ചു​പോ​യ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള കു​ർ​ബാ​ന​യും വൈ​കി​ട്ട് ഗാ​ന​മേ​ള​യും ഉ​ണ്ടാ​കും.

18ന് ​എ​ട്ടാ​മി​ട തി​രു​നാ​ളി​ന് ഫാ. ​ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി കാ​ർ​മി​ക​നാ​കും. വൈ​കി​ട്ട് ആ​റി​ന് ഇ​ട​വ​ക ദി​ന​വും കു​ടും​ബ​കൂ​ട്ടാ​യ്മ സം​യു​ക്ത​വാ​ർ​ഷി​ക​വും ജൂ​ബി​ലി​വ​ർ​ഷ സ​മാ​പ​ന​വും ബി​ഷ​പ് മാ​ർ ബോ​സ്കോ പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​കം സൈ​ന്യാ​ധി​പ​ൻ ഉ​ണ്ടാ​കും.

തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡെ​യ്സ​ൻ മു​ണ്ടോ​പു​റം, കൈ​ക്കാ​ര​ന്മാ​രാ​യ ലോ​യ്ഡ്, വ​ർ​ഗീ​സ് ആ​ന്‍റ​ണി, ജോ​ഫി ജോ​സ​ഫ്, ചി​റ​ള​യം ഹോ​ളി ചൈ​ൽ​ഡ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ബെ​ൻ​സി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​പോ​ൾ ആ​ല​പ്പാ​ട്ട് , ഷോ​ബി റൊ​ണാ​ൾ​ഡ്, സ​ബ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ദേവാലയങ്ങളിൽ തിരുനാൾ

പോ​ട്ട പള്ളി

പോ​ട്ട: ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ലെ വിശു ദ്ധ ​സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് വി​കാ​രി ഫാ​. ടോം ​മാ​ളി​യേ​ക്ക​ൽ കൊ​ടി ഉ​യ​ർ​ത്തി.

സ​ഹവി​കാ​രി​മാ​രാ​യ ഫാ. ​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട​ൻ, ഫാ.​റൈ​സ​ൺ ത​ട്ടി​ൽ ക​പ്പൂച്ചി​ൻ, ഫാ. ​ജോ​ജോ ച​ക്കാ​ല​മ​റ്റ​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ൺ​സ​ൺ പു​ത്ത​ൻ​ചി​റ​ക്കാ​ര​ൻ, ഡേ​വി​സ് മാ​ളി​യേ​ക്ക​ൽ, ബെ​ന്നി മേ​ലേ​പ്പു​റം, സെ​ബി പെ​രേ​പ്പാ​ട​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ന്ന് 5.30ന് ​വിശുദ്ധ ​കു​ർ​ബാ​ന, ദീ​പ ല​ങ്കാ​ര സ്വി​ച്ച്ഓ​ൺ ക​ർ​മം, ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു സ്വീ​ക​ര​ണം എന്നിവ നടക്കും. നാളെ ഏഴിന് ​വി​ശു​ദ്ധകു​ർ​ബാ​ന, രൂ​പം എ​ഴു​ന്നള്ളി​ച്ചുവ​യ്ക്ക​ൽ, വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്നള്ളി​പ്പ് എന്നിവ നടക്കും. രാ​ത്രി 11ന് ​അ​മ്പ് എ​ഴു​ന്നള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

ഞാ​യ​റാഴ്ച 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന- ഫാ.​ ലി​ജോ താ​ണി​പ്പി​ള്ളി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ആന്‍റോ ചു​ങ്ക​ത്ത് സ​ന്ദേ​ശം ന​ൽ​കും. 3.30ന് ​വിശുദ്ധ ​കു​ർ​ബാ​ന -ഇ​ട​വ​കവൈ​ദി​ക​ർ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. വൈകീട്ട് വാ​ദ്യ​മേ​ള സം​ഗീ​ത വി​സ്മ​യം നടക്കും.തി​ങ്ക​ളാഴ്ച ടൗ​ൺ അ​മ്പ് രാ​ത്രി 11ന് ​സ​മാ​പി​ക്കും.

കോ​ട്ടാ​റ്റ് പള്ളി

കോ​ട്ടാ​റ്റ്: സെ​ന്‍റ് ആ​ന്‍റണീസ് ദേ​വാ​ല​യ​ത്തി​ൽ വിശുദ്ധ ​അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശുദ്ധ സെ​ബ​സ്റ്റ്യ​ാനോ​സി​ന്‍റേ​യും സം​യു​ക്ത തി​രു​നാ​ളി​ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ​വി​ൽ​സ​ൺ ഈ​ര​ത്ത​റ കൊ​ടി ഉ​യ​ർ​ത്തി.

നാളെ രാ​വി​ലെ വീ​ടു​ക​ളി​ലേ​ക്ക് അ​മ്പു പ്ര​ദ​ക്ഷി​ണം നടക്കും. രാ​ത്രി ഒമ്പതിനു പ​ള്ളി​യി​ൽ സ​മാ​പ​നം.

തി​രു​നാ​ൾദി​ന​മാ​യ ഞാ​യ​റാ​ഴ്ച 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വൈ​കീട്ട് 4.30ന് ​കു​ർ​ബാ​ന, തു​ട​ർ​ന്ന് ഇ​ട​വ​കചു​റ്റി പ്ര​ദ​ക്ഷി​ണം ഏഴിന് ​സ​മാ​പ​ിക്കും. തു​ട​ർ​ന്ന് കൊ​ച്ചി​ൻ ത​രം​ഗ് ബീ​റ്റ​്സിന്‍റെ ​ഗാ​ന​മേ​ള.

കാ​ടു​കു​റ്റി പള്ളി

കാ​ടു​കു​റ്റി: ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ ദി​വ്യ ഉ​ണ്ണീ​ശോ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സിന്‍റെയും സം​യു​ക്ത തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. വൈ​കീ​ട്ട് 5.30ന് ​വി​കാ​രി ഫാ. ​ജോ​സ് തേ​ല​ക്കാ​ട്ട് കൊ​ടി​യേ​റ്റി​നും ല​ദീ​ഞ്ഞി​നും നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്നുന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നാൊ​വേ​ന​യ്ക്കും ഫാ. ​ജോ​സ് ഓ​ലി​യാ​പ്പു​റ​ത്ത് കാ​ർ​മി​ക​നാ​കും. റ​വ.ഡോ. ​പോ​ൾ കൈ​ത്തോ​ട്ടു​ങ്ങ​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.

വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സിന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന നാ​ളെ രാ​വി​ലെ 6.45ന് ​രൂ​പം വെ​ഞ്ച​രി​പ്പ്. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​നയ്​ക്കും ല​ദീ​ഞ്ഞി​നും ഫാ. ​ടോം മു​ള്ള​ൻ​ചി​റ കാ​ർ​മി​ക​നാ​കും. രാ​ത്രി 9ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്.

പ്ര​ധാ​ന തി​രു​നാ​ൾദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കീ​ട്ട് നാ​ലി​ന് ഫാ. ​അ​ഖി​ൽ ആ​പ്പാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. തു​ട​ർ​ന്ന് ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​ജോ​സ് തേ​ല​ക്കാ​ട്ട് നി​ർ​വ​ഹി​ക്കും. ഫാ. ​ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ പ്ര​സം​ഗി​ക്കും. ശി​ശു​ക്ക​ളു​മാ​യി മാ​താ​പി​താ​ക്ക​ളു​ടെ കാ​ഴ്ചസ​മ​ർ​പ്പ​ണ​ത്തി​നു ശേ​ഷം രാ​ത്രി 7.30 ന് ​തൃ​ശൂ​ർ ക​ലാ​സ​ദ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള.

District News

ദേവാലയങ്ങളിൽ തിരുനാൾ

ക​രാ​ഞ്ചി​റ സെ​ന്‍റ്
ഫ്രാ​ന്‍​സി​സ് സേ​വി​യേ​ഴ്‌​സ്

ക​രാ​ഞ്ചി​റ: സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വി​യേ​ഴ്‌​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് സേ​വ്യ​റി​ന്‍റെ യും ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും അ​മ്പു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി. എ​ട​ത്തി​രു​ത്തി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ഷി പാ​ലി​യേ​ക്ക​ര കൊ​ടി​യേ​റ്റു​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. 10, 11 തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ള്‍.

10ന് ​രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി, ല​ദീ​ത്ത്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​വി​നോ​യ് തെ​റ്റ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് കൂ​ടു​തു​റ​ക്ക​ല്‍ ശു​ശ്രൂ​ഷ, അ​മ്പ് വെ​ഞ്ച​രി​പ്പ്, വീ​ടു​ക​ളി​ലേ​ക്ക് അ​മ്പെ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും. തു​ട​ര്‍​ന്ന് അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ പ​ള്ളി​യി​ലെ​ത്തി 11 ന് ​സ​മാ​പി​ക്കും.

തി​രു​നാ​ള്‍ദി​ന​മാ​യ 11 ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി ന​ട​ക്കും. 10 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ര​ഞ്ജി​ത്ത് ച​ക്കാ​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​അ​ജോ പു​ളി​ക്ക​ന്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. വൈ​കീ്ട്ട് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം രാ​ത്രി ഏ​ഴി​ന് പ​ള്ളി​യി​ല്‍ എ​ത്തി​ചേ​രും. തു​ട​ര്‍​ന്ന് വ​ര്‍​ണ​മ​ഴ, ഗാ​ന​മേ​ള. 12 ന് ​രാ​വി​ലെ 6.30 ന് ​പൂ​ര്‍​വി​ക​ര്‍​ക്കു വേ​ണ്ടി​യു​ള്ള അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ ന​ട​ക്കും.

എ​ട​മു​ട്ടം ക്രി​സ്തു​രാ​ജ

എ​ട​മു​ട്ടം: ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​നെ​യും തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.

തി​രു​നാ​ൾ ദി​ന​ത്തി​ൽ ആ​ഘോ ഷ​മാ​യ പാ​ട്ടുകു​ർ​ബാ​ന​യ്ക്ക് ഫാ. ​സെ​ൻ​ജോ മാ​ളി​യേ​ക്ക​ൽ കൂ​ന​ൻ നേ​തൃ​ത്വം ന​ൽ​കി. ഫാ. ​സ്റ്റീ​ഫ​ൻ അ​റ​ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.

വൈ​കി​ട്ട് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് പ​ള​ളി​യി​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​എ​ന്നി​വ​യും ന​ട​ന്നു.

വി​കാ​രി ഫാ. ​ജി​ബി​ൻ നാ​യ​ത്തോ​ട​ൻ, ട്ര​സ്റ്റി​മാ​രാ​യ ടോ​ണി താ​ടി​ക്കാ​ര​ൻ, ആ​ന്‍റ​ണി അ​യി​നി​ക്ക​ൽ, തി​രു​നാ​ൾ ക​ൺ​വീ​ന​ർ കെ.​ എം.​ഡി. ജോ​ൺ​സ​ൺ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ബെ​ന്നി ആ​ല​പ്പാ​ട്ട്, മ​റ്റു കു​ടും​ബ സ​മ്മേ​ള​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ തി​രു​നാ​ളി​നു നേ​തൃ​ത്വം ന​ൽ​കി.

District News

ദേവാലയങ്ങളിൽ തിരുനാൾ

പ​ഴൂ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ്

മാ​ള: പ​ഴൂ​ക്ക​ര സെ​ന്‍റ്് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.10​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​അ​മ​ൽ മാ​ളി​യേ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​ബി മേ​നോ​ത്ത് സ​ന്ദേ​ശം ന​ൽ​കും. വൈ​കി​ട്ട് നാ​ലി​നു​ള്ള ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് നാ​ട​കം.

നാ​ളെ രാ​വി​ലെ 6. 15ന് ​പ​രേ​ത​ർ​ക്കു വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി, ഒ​പ്പീ​സ്. തി​രു​നാ​ളി​ന്‍റെ കൊ​ടി​ക​യ​റ്റം ക​ഴി​ഞ്ഞ ദി​വ​സം വി​കാ​രി ഫാ. ​ഷാ​ജു പീ​റ്റ​ർ കാ​ച്ച​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു.

കൊ​മ്പ​ത്തു​ക​ട​വ് സേ​വി​യൂ​ർ

മാ​ള: കൊ​മ്പ​ത്തു​ക​ട​വ് സേ​വി​യൂ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും.

രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​നു​ള്ള തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ണി മേ​നാ​ച്ചേ​രി മു​ഖ്യ​കാ​ർ​മി​ക​നാ​കും. വൈ​കി​ട്ട് നാ​ലി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. രാ​ത്രി 7.30ന് ​മെ​ഗാ മ്യൂ​സി​ക് ബാ​ൻ​ഡ്. നാ​ളെ രാ​വി​ലെ 6.30ന് ​പ​രേ​ത​ർ​ക്കു​വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ്. തി​രു​നാ​ളി​ന്‍റെ കൊ​ടി​ക​യ​റ്റം ക​ഴി​ഞ്ഞ​ദി​വ​സം ഷി​ക്കാ​ഗോ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ച്ചു.

പി​ള്ള​പ്പാ​റ സെ​ന്‍റ് തോ​മ​സ്

പി​ള്ള​പ്പാ​റ: സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ‌​നോ​സി ന്‍റെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ബി​നി​ഷ് കോ​ട്ട​യ്ക്ക​ൽ കൊ​ടി​യു​യ​ർ​ത്തി. വീ​ടു​ക​ളി​ലേ​ക്ക് അ​ന്പെ​ഴു​ന്നെ​ള്ളി​പ്പു ന​ട​ത്തി. രാ​ത്രി അ​മ്പെ​ഴു​ന്നെ​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ച്ചു.

ഇ​ന്നു രാ​വി​ലെ പ​ത്തി​നു​ള്ള ആ​ഷോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ലി​ജൊ ക​രു​ത്തി സ​ന്ദേ​ശം ന​ൽ​കും. വൈ ​കി​ട്ട് അ​ഞ്ചി​ന് പ്ര​ദ​ക്ഷി​ണം. 7.15ന് ​നാ​ട​കം - "മി​ഠാ​യി തെ​രു​വ്'.

ക​ട്ടി​പ്പൊ​ക്കം ക​പ്പേ​ള​യി​ൽ

ചാ​ല​ക്കു​ടി: ക​ട്ടി​പ്പൊ​ക്കം ക​പ്പേ​ളയി​ൽ വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നു ഹോ​ളി​ഫാ​മി​ലി ല​ത്തീ​ൻ പ​ള്ളി വി​കാ​രി ഫാ. ​ബെ​ഞ്ച​മി​ൻ ജെ​യ്ജു ​കൊ​ടി ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി. ഇ​ന്ന് 8. 30 നു ​വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്നള്ളി​പ്പ്. വൈ​കീ​ട്ട് 5.30നു ​തി​രു​നാ​ൾ ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.

District News

ദേവാലയങ്ങളിൽ തിരുനാൾ

വെ​ള​പ്പാ​യ ‌പ​ള്ളി​യി​ൽ

വെ​ള​പ്പാ​യ: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ് ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം ഫാ. ​ട്വി​ങ്കി​ൾ ഫ്രാ​ൻ​സി​സ് വാ​ഴ​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​വി​ൻ​സ​ന്‍റ് ക​ണി​മം​ഗ​ല​ത്തു​കാ​ര​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ പേ​രാ​മം​ഗ​ലം, മാ​ത്യു​സ് ത​ലേ​ക്കാ​ട​ൻ, ജോ​സ് ചു​ങ്ക​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​യ് അ​ന്തി​ക്കാ​ട​ൻ, സ​പ്ലി​മെ​ന്‍റ് ക​ൺ​വീ​ന​ർ വി​നോ​ജ് പാ​റ​യ്ക്ക​ൽ, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ, സ​ജി പു​റ​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​നു​വ​രി മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.

വ​രാ​ക്ക​ര പ​ള്ളി​യിൽ

വ​രാ​ക്ക​ര: സൗ​ത്ത് ഉ​ണ്ണീ​ശോ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ഉ​ണ്ണി​ശോ​യു​ടെ​യും വി​ശു​ദ്ധ സെ​ബാ​സ്റ്റ്യ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു. തി​രു​ക്ക​ര്‍​മ​ള്‍​ക്ക് ഫാ. ​ബി​ജു ആ​ല​പ്പാ​ട്ട് ക​ര്‍​മി​ക​ത്വം​വ​ഹി​ച്ചു. ഫാ. ​സ​ന​ല്‍ മാ​ളി​യേ​ക്ക​ല്‍ സ​ന്ദേ​ശം ന​ല്‍​കി. തൃ​ശൂ​ര്‍ ക​ലാ​സ​ദ​ന്‍ ഒ​രു​ക്കി​യ ഗാ​ന​മേ​ള​യു​മു​ണ്ടാ​യി​രു​ന്നു. വി​കാ​രി ഫാ. ​ജെ​യ്‌​സ​ണ്‍ ചി​റ്റി​ല​പ്പി​ള്ളി, കൈ​ക്കാ​ര​ന്‍ ബാ​ബു ചേ​റു, ജോ​സ് വെ​ളി​യ​ന്‍, റോ​ണി ജെ​യിം​സ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ലി​റ്റോ ജോ​സ്, പ്ര​വീ​ണ്‍ ജോ​സ്, ആ​ന്‍​സ് ആ​ന്‍റോ എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.

District News

ദേവാലയങ്ങളിൽ തിരുനാൾ

ചാ​ഴൂ​ർ സെ​ന്‍റ്് മേ​രീ​സ്

ചാ​ഴൂ​ർ: സെ​ന്‍റ്് മേ​രീ​സ് പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ 22 ാമ​ത് ഊ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജോ കാ​ട്ടൂ​ക്കാ​ര​ൻ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. തി​രു​നാ​ൾ ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജെ​റു​സ​ലേം ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡേ​വി​സ് പ​ട്ട​ത്ത​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഷി​ക ധ്യാ​നം ന​ട​ത്തി. തി​രു​നാ​ൾ​വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് 6.30ന് ​ല​ദീ​ഞ്ഞ്, ന​വ​നാ​ൾ കു​ർ​ബാ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ൾ ദി​ന​മാ​യ ഏ​ഴി​ന് രാ​വി​ലെ 10 ന് ​ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ബോ​സ്കോ പു​ത്തൂ​രി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും സ​ന്ദേ​ശ​വും. തു​ട​ർ​ന്ന് നേ​ർ​ച്ച ഊ​ട്ട് ആ​രം​ഭി​ക്കും. വൈ​കീ​ട്ട് ഏ​ഴി​ന് ഏ​യ്ഞ്ച​ൽ വോ​യ്സ് മൂ​വാ​റ്റു​പു​ഴ​യു​ടെ തി​രു​മു​റ്റ ബാ​ൻ​ഡ് വാ​ദ്യം. തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലി​ക്സ​ൺ കൈ‌​മ​ഠം, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ നി​ക്സ​ൻ നീ​ല​ങ്കാ​വി​ൽ, ട്ര​സ്റ്റി​മാ​രാ​യ ജെ​സ്റ്റി​ൻ ത​ട്ടി​ൽ, മേ​ജോ ത​ട്ടി​ൽ, സ​ണ്ണി ത​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

പ​ട്ടി​ക്കാ​ട് സെ​ന്‍റ്് സേ​വി​യേ​ഴ്സ്

പ​ട്ടി​ക്കാ​ട്: സെ​ന്‍റ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വി​യ​റി​ന്‍റെ ഉൗ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി. പു​ല്ല​ഴി ക്രി​സ്റ്റീ​ന ഹോം ​ഡ​യ​റ​ക്ട​ർ ഫാ ​ജി​ജോ വ​ള്ളൂ​പ്പാ​റ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​യും ല​ദീ​ഞ്ഞും ന​ട​ന്നു. നാ​ളെ വൈ​കീ​ട്ട് 5.30 നു​ശേ​ഷം ഉൗ​ട്ടു​നേ​ർ​ച്ച ന​ട​ക്കും. വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കൂ​ട്ട്, ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് വ​ട്ടം​കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ചേ​ല​ക്ക​ര സെ​ന്‍റ്് ജോ​ർ​ജ്
യാ​ക്കോ​ബാ​യ പ​ള്ളി

ചേ​ല​ക്ക​ര: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പു​ത്ത​ൻ​പ​ള്ളി​യി​ലെ വ​ലി​യ പെ​രു​ന്നാ​ളി​നു ഫാ. ​കു​ര്യാ​ക്കോ​സ് വൈ​ദ്യ​ൻ​പ​റ​മ്പി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ സ​പ്ലി​മെ​ന്‍റ് പ്ര​കാ​ശ​ന​വും അ​രി​വി​ത​ര​ണ​വും ന​ട​ത്തി. ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ തീ​യ​തി​ക​ളി​ലാ​ണു പെ​രു​ന്നാ​ൾ.

പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ട്ര​സ്റ്റി സു​നോ​ജ് കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി മ​നേ​ഷ് വ​ർ​ഗീ​സ്, ക​ൺ​വീ​ന​ർ പി.​വി. ബാ​ബു, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സി.​സി. ബൈ​ജു, പെ​രു​ന്നാ​ൾ സെ​ക്ര​ട്ട​റി കെ.​ജി. ഗീ​വ​ർ, ഖ​ജാ​ൻ​ജി ലീ ​ജേ​ക്ക​ബ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ തോ​മ​സ് പാ​ല​ക്കോ​ട്ട്, പ​ള്ളി​ഭ​ര​ണ​സ​മി​തി അം​ഗ​ങ​ൾ എ​ന്നി​വ​ർ നേ ​തൃ​ത്വം ന​ൽ​കും.

District News

ദേവാലയങ്ങളിൽ തിരുനാൾ

വി​ളം​ബ​ര ബൈ​ക്ക്
റാ​ലി ന​ട​ത്തി

തൃ​ശൂ​ർ: ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ലെ പ​രി​ശു​ദ്ധ അ​മ​ലോ​ൽ​ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു വി​ളം​ബ​ര ബൈ​ക്ക് റാ​ലി ന​ട​ത്തി. അ​തി​രൂ​പ​ത ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് ക​ത്തീ​ഡ്ര​ൽ ഭ​ക്ത​സം​ഘ​ട​ന ഏ​കോ​പ​ന​സ​മി​തി സെ​ക്ര​ട്ട​റി മാ​ത്യൂ ഹാ​മി​ക്കു പ​താ​ക കൈ​മാ​റി ബൈ​ക്ക് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ, ന​ട​ത്തു​കൈ​ക്കാ​ര​നും ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ ജോ​ർ​ജ് ക​വ​ല​കാ​ട്ട്, കൈ​ക്കാ​ര​ൻ​മാ​രാ​യ കെ.​ഐ. റാ​ഫി, പി.​എ​ൽ. സെ​ബി, റോ​ഷ​ൻ ഡേ​വി​സ്, ഹാ​പ്പി മ​ത്താ​യി, ജോ​സ് ചി​റ്റാ​ട്ടു​ക​ര, സി.​കെ. ജോ​യ്, ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​രോ​ണ്‍ സൈ​മ​ണ്‍, വി​ൽ​സ​ണ്‍ മാ​ങ്ങ​ൻ, സി​ബി ക​ണ്ണ​ന്പു​ഴ, ഷി​നോ സൈ​മ​ണ്‍, നി​തി​ൻ ഒൗ​സേ​പ്പ്, ഫെ​മി ബൈ​ജു, ലൂ​സി സൈ​മ​ണ്‍, ലി​ൻ​സി ആ​ന്‍റ​ണി പ​ങ്കെ​ടു​ത്തു.

ചാ​ലി​ശേ​രിയിൽ
ഓ​ർ​മ​പ്പെ​രു​ന്നാ​ൾ

കൂ​റ്റ​നാ​ട്: ചാ​ലി​ശേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഗീ​വ​ർ​ഗീ​സ് മോ​ർ ഗ്രി​ഗോ​റി​യ​സ് പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി.

വി​കാ​രി ഫാ. ​ബി​ജു മു​ങ്ങാം​കു​ന്നേ​ൽ കൊ​ടി​യേ​റ്റം ന​ട​ത്തി. എ​ട്ടി​നും ഒ​ൻ​പ​തി​നു​മാ​ണ് പെ​രു​ന്നാ​ൾ. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ബി​ജു മു​ങ്ങാം​കു​ന്നേ​ൽ, ട്ര​സ്റ്റി സി.​യു. ശ​ല​മോ​ൻ, സെ​ക്ര​ട്ട​റി ടെ​റ്റ​സ് ഡേ​വി​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന മാ​നേ​ജിം​ഗ് ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കും.

പാ​റ​ന്നൂ​ർ
സെ​ന്‍റ് ജോ​സ​ഫ്

കേ​ച്ചേ​രി: പാ​റ​ന്നൂ​ർ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലെ ക​പ്പേ​ള​ക​ളി​ലെ തി​രു​നാളിനോട​നു​ബ​ന്ധി​ച്ച് ന​ട​ന്ന തി​രു​നാ​ൾ കൊ​ടി​യേ​റ്റ​ത്തി​നും ദി​വ്യ​ബ​ലി​ക്കും ഫാ ​നി​ബി​ൻ ത​ളി​യ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. 8 ,9 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ. ഇ​ട​വ​ക വി​കാ​രി ഫാ. ​മ​നോ​ജ് താ​ണി​ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ വി.​ടി. ബാ​ബു, ജി​ന്‍റോ ത​ര​ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ദേവാലയങ്ങളിൽ തിരുനാൾ

തൃശൂർ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ

തൃ​ശൂ​ർ: ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ​മാ​താ​വി​ന്‍റെ 139-ാം തി​രു​നാ​ൾ കൊ​ടി​യേ​റ്റം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ് കോ​നി​ക്ക​ര നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​പ്രി​ജോ​വ് വ​ട​ക്കേ​ത്ത​ല, ഫാ. ​ജീ​സ്മോ​ൻ ചെ​മ​ണ്ണൂ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ച​ട​ങ്ങു​ക​ൾ​ക്കു തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​റും ന​ട​ത്തു​കൈ​ക്കാ​ര​നു​മാ​യ ജോ​ർ​ജ് ക​വ​ല​ക്കാ​ട്ട്, കൈ​ക്കാ​ര​ന്മാ​രാ​യ കെ.​എ. റാ​ഫി, പി.​എ​ൽ. സെ​ബി, റോ​ഷ​ൻ ഡേ​വി​സ്, ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ആ​ന്‍റ​ണി തോ​ട്ടാ​ൻ, ഷാ​ജി പാ​നി​കു​ളം, ഡോ. ​ഇ​ഗ്നേ​ഷ്യ​സ് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​റു​മു​ത​ൽ 10 വ​രെ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ. ആ​റി​നു രാ​ത്രി ഏ​ഴി​നു മ​ധ്യ​മേ​ഖ​ല ഡി​ഐ​ജി ഹ​രി​ശ​ങ്ക​ർ ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​സം​ഗ​മം.

ഏ​ഴി​നു വൈ​കീ​ട്ട് 4.30 നു ​മ​രി​യ​ൻ​സ​മ​ർ​പ്പ​ണം, അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വി​ശു​ദ്ധ​രു​ടെ രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ. എ​ട്ടി​നു വൈ​കി​ട്ട് ഇ​ട​വ​ക​യി​ലെ 38 കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്നു വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ​യു​ള്ള അ​മ്പ് ആ​ഘോ​ഷം 10.30 ന് ​ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​ച്ചേ​രും. ശേ​ഷം തേ​രു​മ​ത്സ​രം.

ഒ​ന്പ​തി​നു രാ​വി​ലെ 10.30 ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യി പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, വൈ​കീ​ട്ട് 430 ന് ​ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം, 6.30 ന് ​ബ​സി​ലി​ക്ക​യി​ൽ​നി​ന്ന് ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ലേ​ക്കു പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ​മാ​താ​വി​ന്‍റെ കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പ്. പ​ത്തി​നു രാ​വി​ലെ 7.30 നു ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി പാ​ട്ടു​കു​ർ​ബാ​ന, വൈ​കീ​ട്ട് 6.30 നു ​ത​ണ്ട​ർ​ബീ​റ്റ്സ് മ്യൂ​സി​ക് ബാ​ൻ​ഡ് , ഒ​ന്പ​തി​നു ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന ഫ​ണ്ട് വി​ത​ര​ണം, 9.30 നു ​വ​ർ​ണ​മ​ഴ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ക​ണ്ണം​കു​ള​ങ്ങ​ര ​പ​ള്ളി​യി​ൽ 

തൃ​ശൂ​ർ: ക​ണ്ണം​കു​ള​ങ്ങ​ര ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ ക്രി​സ്തു​രാ​ജ​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ കൊ​ടി​യേ​റ്റം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര നി​ർ​വ​ഹി​ച്ചു. ​എ​ട്ടു​മു​ത​ൽ പ​ത്തു​വ​രെ​യാ​ണ് തി​രു​നാ​ൾ.

എ​ട്ടി​നു രാ​ത്രി 10 ന് ​യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള അ​മ്പു​പ്ര​ദ​ക്ഷി​ണം വാ​ദ്യ​മേ​ള അ​ക​മ്പ​ടി​യോ​ടെ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

ഒ​ന്പ​തി​നു രാ​വി​ലെ 9.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് എ​സ്ഡി​വി മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ഷി​ന്‍റോ തോ​ബി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. മ​ണ്ണു​ത്തി ഡോ​ൺ ബോ​സ്കോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​മ്മി പോ​ന്ന​ത്ത് സ​ന്ദേ​ശം ന​ൽ​കും.

വൈ​കീ​ട്ട് 5.30നു ​പ്ര​ദ​ക്ഷി​ണം. പ​ത്തി​നു വൈ​കീ​ട്ട് 6.30 ന് ​ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പ് രാ​ത്രി 10 നു ​പ​ള്ളി​യി​ൽ സ​മാ​പി​ക്കും. 

വി​കാ​രി ഫാ. ​ജി​യോ ചെ​ര​ടാ​യി, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് അ​റ​യ്ക്ക​ൽ, പോ​ൾ​സ​ൺ കൊ​മ്പ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് കാ​ട്ടാ​ശേ​രി, ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ർ​ജ് അ​ല​ക്സ് മ​ഞ്ഞ​ക്കാ​ല​യി​ൽ, ജോ​ൺ​സ​ൺ മീ​ൻ​പ​റ​മ്പി​ൽ, ജി​ത്ത് ആ​ന്‍റോ അ​റ​യ്ക്ക​ൽ, ഡി​റ്റു ജോ​ൺ​സ​ൺ, അ​ർ​ജു​ൻ സേ​വി​യ​ർ, എ​ബി​ൻ ജോ​ൺ​സ​ൺ ​എ​ന്നി​വ​ർ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up